Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Air Base

“നൂ​​​​ർ ഖാ​​​​ൻ വ്യോ​​​​മ​​​​താ​​​​വ​​​​ളം ഇ​​​​ന്ത്യ ആ​​​​ക്ര​​​​മി​​​​ച്ചി​​​​രു​​​​ന്നു”; എട്ടു മാസത്തിനുശേഷം പാക്കിസ്ഥാൻ സമ്മതിച്ചു

ലാ​​​​ഹോ​​​​ർ: ക​​​​ഴി​​​​ഞ്ഞ മേ​​​​യ് പ​​​​ത്തി​​​​നു പു​​​​ല​​​​ർ​​​​ച്ചെ ഇ​​​​ന്ത്യ​​​​ൻ സേ​​​​ന നൂ​​​​ർ​​​​ഖാ​​​​ൻ വ്യോ​​​​മ​​​​താ​​​​വ​​​​ളം ആ​​​​ക്ര​​​​മി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഉ​​​​പ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​സ്ഹാ​​​​ഖ് ധാ​​​​ർ. ഇ​​​ന്ത്യ​​​യു​​​ടെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സി​​​​ന്ദൂ​​​​റി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​​ദ്യ​​​​മാ​​​​യാ​​​​ണു ഒ​​​രു പാ​​​​ക് ഭ​​​ര​​​ണാ​​​ധി​​​കാ​​​രി തു​​​റ​​​ന്നു​​​പ​​​റ​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​ത്.

സം​​​ഘ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ‌ മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യ്ക്കാ​​​​യി പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഒ​​​​രു രാ​​​​ജ്യ​​​​ത്തെ​​​​യും സ​​​​മീ​​​​പി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ലെ​​​ന്നും പാ​​​ക് ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​കോ റൂ​​​​ബി​​​​യോ​​​​യും സൗ​​​​ദി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി ഫൈ​​​​സ​​​​ൽ ബി​​​​ൻ ഫ​​​​ർ​​​​ഹാ​​​​ൻ രാ​​​​ജ​​​​കു​​​​മാ​​​​ര​​​​നും പാ​​​ക്കി​​​സ്ഥാ​​​നെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്നു.

സം​​​ഘ​​​ർ​​​ഷം തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷം ഇ​​​​ന്ത്യ അ​​​​യ​​​​ച്ച എ​​​​ൺ​​​​പ​​​​തോ​​​​ളം ഡ്രോ​​​​ണു​​​​ക​​​​ൾ ത​​​​ട​​​​യാ​​​​ൻ പാ​​​​ക്കി​​​​സ്ഥാ​​​​നു ക​​​​ഴി​​​​ഞ്ഞു. ഇ​​​​തി​​​​നു​​​​ശേ​​​​ഷ​​​മാ​​​ണു നൂ​​​​ർ ഖാ​​​​ൻ വ്യോ​​​​മ​​​​താ​​​​വ​​​​ളം ആ​​​​ക്ര​​​​മി​​​​ക്കു​​​​ക എ​​​​ന്ന പി​​​​ഴ​​​​വ് ഇ​​​​ന്ത്യ വ​​​​രു​​​​ത്തി​​​യ​​​ത്. ഇ​​​​തോ​​​​ടെ​​​​ പാ​​​​ക്കി​​​​സ്ഥാ​​​​ൻ തി​​​​രി​​​​ച്ച​​​​ടി​​​​ച്ചു​- വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​കൂ​​​​ടി​​​​യാ​​​​യ ധ​​​​ർ പ​​​റ​​​യു​​​ന്നു.

അ​​​​ന്ന് പു​​​​ല​​​​ർ​​​​ച്ചെ 8:17ന് ​​​​ആ​​​​ണ് യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി റു​​​​ബി​​​​യോ വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്. വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലി​​​​ന് ഇ​​​​ന്ത്യ സ​​​​ന്ന​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും പാ​​​​ക്കി​​​​സ്ഥാ​​​​ൻ സ​​​​മ്മ​​​​തി​​​​ക്കു​​​​മോ എ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു. യു​​​​ദ്ധ​​​​ത്തി​​​​ലേ​​​​ക്കു പോ​​​​കാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്നാ​​​​ണു റൂ​​​ബി​​​യോ​​​യ്ക്കു മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യ​​​​ത്. ഇ​​​​തി​​​​നു​​​​ശേ​​​​ഷം ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കാ​​​​ൻ അ​​​നു​​​മ​​​തി തേ​​​​ടി സൗ​​​​ദി രാ​​​​ജ​​​​കു​​​​മാ​​​​ര​​​​നും വി​​​​ളി​​​​ച്ചു.

പി​​​ന്നീ​​​ടാ​​​ണ് വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​ത്. മേ​​​​യ് ഏ​​​​ഴി​​​​നു ന​​​​ട​​​​ന്ന വ്യോ​​​​മ​​​​യു​​​​ദ്ധ​​​​ത്തി​​​​ൽ ഏ​​​​ഴ് ഇ​​​​ന്ത്യ​​​​ൻ ജെ​​​​റ്റു​​​​ക​​​​ൾ വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ടു​​​​വെ​​​​ന്നും പാ​​​​ക് ഉ​​​​പ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. എ​​​ന്നാ​​​ൽ ഒ​​​​രു തെ​​​​ളി​​​​വും അ​​​​ദ്ദേ​​​​ഹം ന​​​​ൽ​​​​കി​​​​യി​​​​ല്ല. ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ത​​​​ർ​​​​ക്കം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് മേ​​​​ഖ​​​​ല​​​​യി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന് ശ്ര​​​​മ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടും ഇ​​​സ്ഹാ​​​ഖ് ധാ​​​ർ ആ​​​വ​​​ർ​​​ത്തി​​​ച്ചു.


വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 26 പേ​​​രു​​​ടെ ജീ​​​വ​​​ൻ ക​​​വ​​​ർ​​​ന്ന പ​​​​ഹ​​​​ൽ​​​​ഗാം ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി ക​​​​ഴി​​​​ഞ്ഞ മേ​​​​യ് ഏ​​​​ഴി​​​​നാ​​​​ണ് ഇ​​​​ന്ത്യ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സി​​​​ന്ദൂ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​ത്. നാ​​​​ലു​​​​ദി​​​​വ​​​​സം നീ​​​​ണ്ട ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പാ​​​ക് സൈ​​​നി​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളും ഇ​​​ന്ത്യ​​​ൻ സേ​​​ന ത​​​ക​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Up